ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭരണകാലാവധി അവസാനിക്കുന്നതുവരെയോ വിചാരണകള്‍ പൂര്‍ത്തിയാകുന്നതുവരെയോ നിലവിലുള്ള എല്ലാ ...
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭരണകാലാവധി അവസാനിക്കുന്നതുവരെയോ വിചാരണകള്‍ പൂര്‍ത്തിയാകുന്നതുവരെയോ നിലവിലുള്ള എല്ലാ ക്രിമിനല്‍ കേസുകളിലും 'അസാധാരണമായ ഇടക്കാല ജാമ്യം' ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതി തള്ളി.
കെജ്രിവാളിനെ പ്രതിനിധീകരിച്ച മുതിര്‍ന്ന അഭിഭാഷകന് രാഹുല്‍ മെഹ്റയും ഹര്‍ജിയെ എതിര്‍ത്തു.
ആക്ടിംഗ് ചീഫ് ജസ്റ്റിസ് മന്മോഹന്, ജസ്റ്റിസ് മന്മീത് പ്രീതം സിംഗ് അറോറ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഹരജിക്കാരനില്‍ നിന്ന് 75,000 രൂപ പിഴയും ഈടാക്കി.
അടിസ്ഥാനപരമായ അവകാശവാദങ്ങളില്ലാത്തതിനാല് ഹര്‍ജിയില്‍ കഴമ്പില്ലെന്നും അത്തരമൊരു പൊതുതാല്പര്യ ഹര്‍ജി ഫയല്‍ ചെയ്യാന്‍ കെജ്രിവാളില് നിന്ന് ആവശ്യമായ അനുമതി ഇല്ലെന്നും കോടതി നിരീക്ഷിച്ചതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്തു.
Key Words: Arvind Kejriwal, Bail,Court
COMMENTS