തിരുവനന്തപുരം: ജസ്ന തിരോധാന കേസില്‍ സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം സി.ജെ.എം കോടതി. ജസ്നയുടെ പിതാവ് ജയിം...
തിരുവനന്തപുരം: ജസ്ന തിരോധാന കേസില്‍ സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം സി.ജെ.എം കോടതി. ജസ്നയുടെ പിതാവ് ജയിംസ് നല്കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. സി.ബി.ഐ അന്വേഷണം കാര്യക്ഷമം അല്ലെന്നായിരുന്നു ജസ്നയുടെ പിതാവ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.
സി ബി ഐ നല്കിയ റിപ്പോര്‍ട്ട് തള്ളമെന്ന് ജസ്നയുടെ അച്ഛന് ജെയിംസ് ആവശ്യപ്പെട്ടിരുന്നു. ജസ്നയുടെ സുഹൃത്തുക്കളിലേക്ക് അന്വേഷണമെന്നത്തിയില്ലെന്നതുള്‍പ്പെടെ ചൂണ്ടികാട്ടി സി ജെ എം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
വീട്ടില്‍ നിന്ന് കണ്ടെടുത്ത രക്തം പുരണ്ട വസ്ത്രം സി ബി ഐ പരിശോധിച്ചില്ലെന്ന് ഹര്ജിക്കാരന് ആരോപിച്ചു. എന്നാല്‍ വസ്ത്രം കണ്ടെടുത്തിട്ടില്ലെന്നായിരുന്നു സി ബി ഐ അഭിഭാഷകന്റെ മറുവാദം. ഇതില്‍ അടക്കം വിശദീകരണം നല്‍കാനാണ് നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥന് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ പിതാവിന്റെ ആരോപണങ്ങള്‍ തള്ളി സി ബി ഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
Key Words: Jesna Case, CBI,
COMMENTS