ന്യൂഡല്‍ഹി: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയേയുടെ മൂന്ന് ആണ്മക്കള് ബുധനാഴ്ച ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റ...
ന്യൂഡല്‍ഹി: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയേയുടെ മൂന്ന് ആണ്മക്കള് ബുധനാഴ്ച ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സംഭവം ഹമാസും ഇസ്മായില്‍ ഹനിയേയുടെ കുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്. ഹനിയേയുടെ മക്കളായ ഹസെം, അമീര്‍, മുഹമ്മദ് എന്നിവരും അവര്‍ക്കൊപ്പമുണ്ടായിരുന്ന 2 കുട്ടികളുമാണ് കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവര്‍ യാത്ര ചെയ്തിരുന്ന കാര്‍ ഗാസയിലെ അല്‍-ഷാതി ക്യാമ്പ് പ്രദേശത്തുണ്ടായ ബോംബാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഹനിയേയുടെ രണ്ട് പേരക്കുട്ടികളും മരണമടഞ്ഞ ആക്രമണത്തില്‍ മറ്റൊരു പേരക്കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു.
Key words: Israel, Hamsa, Airstrikes, Ismail Haniyeh
COMMENTS