Israel conducts air strike in Iran
ടെഹ്റാന്: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന് നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍കിയിരിക്കുന്നത്. ഇറാന് നഗരമായ ഇസ്ഫഹാനിലെ ഷഹിദ് സലാമി എയര്‍ബേസിലാണ് ഇസ്രയേല്‍ തിരിച്ചടി നല്‍കിയിരിക്കുന്നത്. ഇറാന്റെ നിരവധി ആണവ കേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഇസ്ഫഹാന്.
വ്യോമാക്രമണത്തെ തുടര്‍ന്ന് ഇറാന് നഗരങ്ങളായ ടെഹ്റാന്, ഇസ്ഫഹാന്, ഷിറാസ് എന്നിവിടങ്ങളിലേക്കുള്ള വ്യോമഗതാഗതം നിര്‍ത്തിവച്ചു. ടെഹ്റാനിലെ ഇമാം ഖമനയി രാജ്യാന്തര വിമാനത്താവളം അര്‍ദ്ധരാത്രി വരെ അടച്ചിട്ടു. നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
ഇറാന്റെ മധ്യപൂര്‍വ ദേശത്ത് യുദ്ധസമാനമായ അന്തരീക്ഷമാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഈ വാര്‍ത്തയോട് ഇസ്രയേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല. സൈനിക നടപടിയുമായി ഇസ്രയേല്‍ മുന്നോട്ടു പോകുകയാണെങ്കില്‍ തിരിച്ചടിക്കുമെന്ന് ഇറാന് വിദേശകാര്യമന്ത്രിയുടെ പ്രഖ്യാപനത്തിനുപിന്നാലെയാണ് ആക്രമണം.
Keywords: Israel, Iran, Air strike, Airport
COMMENTS