ഇടുക്കി: സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് ഏറക്കുറെ ഉറപ്പിച്ചുപറഞ്ഞ് മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്. പാര്‍ട്ടിയുമായുള്ള പ്രശ്ന...
ഇടുക്കി: സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് ഏറക്കുറെ ഉറപ്പിച്ചുപറഞ്ഞ് മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്. പാര്‍ട്ടിയുമായുള്ള പ്രശ്നങ്ങളൊന്നും പരിഹരിച്ചിട്ടില്ല. സിപിഎം തന്നോട് ഉപദ്രവിക്കല്‍ നയം തുടരുകയാണ് സഹിക്കാന്‍ പറ്റാതെ വന്നാല്‍ പാര്‍ട്ടിവിടുമെന്നും അങ്ങനെയൊരു സാചര്യം ഇപ്പോള്‍ ഉണ്ടാകുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങാന്‍ ആരും ആവശ്യപ്പെട്ടില്ലെന്നും താനില്ലെങ്കിലും കുഴപ്പമില്ല എന്ന ചിന്തയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഈ കാര്യം രാജേന്ദ്രന് വ്യക്തമാക്കിയത്.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പാണ് എസ് രാജേന്ദ്രന് ബിജെപിയിലേക്ക് പോകുന്നു എന്നതരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. പ്രകാശ് ജാവദേക്കറെ കണ്ടപ്പോള്‍ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നതായും എപ്പോഴും സ്വികരിക്കാന്‍ തയ്യാറാണെന്ന് അന്ന് അവര്‍ അറിയിച്ചതായും രാജേന്ദ്രന് പറഞ്ഞു.
എന്നാല്‍ പിന്നീട് പാര്‍ട്ടിയുമായി രമ്യതയിലായി എന്ന് എസ്. രാജേന്ദ്രന് തന്നെ അറിയിച്ചിരുന്നു. എന്നാലിപ്പോള്‍ സാഹചര്യം മാറിയെന്നും ബിജെപിയിലേക്ക് പോയേക്കുമെന്നുമാണ് രാജേന്ദ്രന് നല്കുന്ന സൂചന. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ ബിജെപി പ്രവേശന വിവാദം കൊടംപിരി കൊണ്ടിരിക്കെയാണ് രാജേന്ദ്രന്റെ വക തിരിച്ചടി എത്തുന്നത്.
COMMENTS