കൊല്ലം : കൊല്ലം മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി. പുരുഷന്റേതെന്ന് പ്രാഥമിക നിഗമനം. കൊല്ലത്ത് നടുവന്നൂര്‍ ജലസംഭ...
കൊല്ലം : കൊല്ലം മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി. പുരുഷന്റേതെന്ന് പ്രാഥമിക നിഗമനം. കൊല്ലത്ത് നടുവന്നൂര്‍ ജലസംഭരണിയോട് ചേര്‍ന്നു വനമേഖലയില്‍ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം.
മത്സ്യബന്ധനത്തിന് പോയവരാണ് കരയില്‍ വനപ്രദേശത്തോട് ചേര്‍ന്നുള്ള മേഖലയില്‍ അസ്തികള്‍ കണ്ടത്. ഇവര്‍ ഉടന്‍ തന്നെ പൊലിസിനെ അറിയിച്ചു. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവ സംഭവസ്ഥലത്തിനു സമീപത്തായി പുരുഷന്റേതെന്നുകരുതുന്ന ഷര്‍ട്ടും വസ്ത്രാവശിഷ്ടങ്ങളും ഏലസ്സ് പോലുള്ള വസ്തുവും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സമീപത്തുനിന്ന് കെട്ടിയിട്ട നിലയില്‍ ദ്രവിച്ചു തുടങ്ങിയ തുണിയും കണ്ടെത്തി. ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പൊലിസ് അന്വേഷണം ആരംഭിച്ചു.
Key Words: Kollam, Human Skull
COMMENTS