കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6,335 രൂപ നല്‍കണം. ഒരു പവന് സ്വ...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6,335 രൂപ നല്‍കണം. ഒരു പവന് സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞ് വില 50680 രൂപയിലെത്തി. ഏപ്രില്‍ ആദ്യ ദിനം തന്നെ വില ചരിത്രത്തിലില്ലാത്ത തലത്തിലേക്ക് ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ 200 രൂപയോളം കുറഞ്ഞത് ആശങ്ക ലേശം കുറയ്ക്കുന്നുണ്ട്. എന്നാല്‍ വിവാഹ സീസണില്‍ വില ഉയര്‍ന്ന് നില്‍ക്കുന്നത് വിപണി ബാധിക്കുമെന്ന് ഉറപ്പാണ്.
മാര്‍ച്ച് 1 ന് രേഖപ്പെടുത്തിയ ഒരു ഗ്രാമിന് 5,790 രൂപയും, പവന് 46320 രൂപയുമാണ് അടുത്തിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണവില എത്തിയതും വില അരലക്ഷം കടന്നതും കണ്ട് ഞെട്ടലിലാണ് ഉപഭോക്താക്കള്‍. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണമെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണത്തില്‍ താല്പര്യം കാട്ടുന്നതും വിലവര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.
Key words: Gold Price, Business
COMMENTS