കണ്ണൂര്‍: കണ്ണൂരില്‍ വാഹനാപകടത്തില്‍ ഒരു കുട്ടിയടക്കം അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. ചെറുകുന്ന് പുന്നച്ചേരിയില്‍ ഗ്യാസ് സിലിണ്ടര്‍ ലോറിയും കാ...
കണ്ണൂര്‍: കണ്ണൂരില്‍ വാഹനാപകടത്തില്‍ ഒരു കുട്ടിയടക്കം അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. ചെറുകുന്ന് പുന്നച്ചേരിയില്‍ ഗ്യാസ് സിലിണ്ടര്‍ ലോറിയും കാറും കൂട്ടിടിച്ചായിരുന്നു അപകടം. മരിച്ച അഞ്ചു പേരും കാസര്‍കോട് സ്വദേശികളാണെന്നാണ് വിവരം.
ഒരു കുട്ടിയും ഒരു സ്ത്രീയും മൂന്നു പുരുഷന്മാരുമായിരുന്നു കാറിലുണ്ടായിരുന്നത്. കാര്‍ യാത്രികരാണ് മരിച്ച അഞ്ച് പേരും. എല്ലാവരും തല്‍ക്ഷണം മരിച്ചു. കാര്‍ വെട്ടിപ്പൊളിച്ച് ഇവരെ പുറത്തെടുക്കുന്നതും വൈകി. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Key Words: Accident, Kannur, Death
COMMENTS