കണ്ണൂര്‍: ബോംബു നിര്‍മ്മാണത്തിനിടെ ഒരാള്‍ മരിച്ച സംഭവത്തിന്റെ നടുക്കം മാറുംമുമ്പ് പാനൂരില്‍ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. കൈവേലിക്കല്‍ മുള...
കണ്ണൂര്‍: ബോംബു നിര്‍മ്മാണത്തിനിടെ ഒരാള്‍ മരിച്ച സംഭവത്തിന്റെ നടുക്കം മാറുംമുമ്പ് പാനൂരില്‍ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. കൈവേലിക്കല്‍ മുളിയാത്തോട് സ്ഫോടനം നടന്നതിന് സമീപത്ത് നിന്നാണ് വീണ്ടും ബോംബുകള്‍ പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേര് പൊലീസ് കസ്റ്റഡിയിലാണ്.
പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് ഏപ്രില്‍ 5ന് പുലര്‍ച്ചെ ഒരു മണിയോടെയുണ്ടായ സ്ഫോടനത്തിലാണ് ഷെറിന് എന്ന യുവാവ് മരണപ്പെട്ടിരുന്നു. നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ നിന്ന് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റ മകന് കൂടിയായ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു.
Key Words : Bomb, Panur
COMMENTS