തൃശൂര്‍: തൃശൂരിന്റെ പൂര ചരിത്രത്തിലാദ്യമായി തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചു. തൃശൂര്‍ രാത്രിപ്പൂരത്തിനിടെ പൊലീസിന്റെ ബലപ്രയോഗം അതിര...
തൃശൂര്‍: തൃശൂരിന്റെ പൂര ചരിത്രത്തിലാദ്യമായി തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചു. തൃശൂര്‍ രാത്രിപ്പൂരത്തിനിടെ പൊലീസിന്റെ ബലപ്രയോഗം അതിരുവിട്ടതോടെയാണ് കടുത്ത തീരുമാനവുമായി തിരുവമ്പാടി വിഭാഗം പൂരംനിര്ത്തിവച്ചത്.
രാത്രിയില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാല്‍ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണു പ്രകോപനമായതെന്നറിയുന്നു. രാത്രി ഒന്നരയോടെയാണു സംഭവം.
ഇതോടെ പഞ്ചവാദ്യക്കാര്‍ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നില്‍വച്ചു പിരിഞ്ഞുപോയി. ആനകളും പൂരപ്രേമികളും മടങ്ങി. നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം ശക്തമായ പ്രതിഷേധമറിയിച്ചു. പൂരത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്.
Key Words: Pooram, Thrissur Pooram, Kerala Police
COMMENTS