മുംബൈ: ബോളിവുഡ് നടന് സല്മാന് ഖാന്റെ വസതിക്ക് നേരെ വെടിവയ്പ്പ്. ഇന്ന് രാവിലെയോടയാണ് വെടിവെപ്പുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 5 മണിയോടെ മുംബ...
മുംബൈ: ബോളിവുഡ് നടന് സല്മാന് ഖാന്റെ വസതിക്ക് നേരെ വെടിവയ്പ്പ്. ഇന്ന് രാവിലെയോടയാണ് വെടിവെപ്പുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 5 മണിയോടെ മുംബൈയിലെ ബാന്ദ്രയിലുള്ള വീടിന് നേരെയാണ് അജ്ഞാതരായ അക്രമികള്‍ അഞ്ച് റൗണ്ട് വെടിവച്ചതായി പോലീസ് പറയുന്നത്. ബൈക്കിലെത്തിയ രണ്ട് അജ്ഞാത അക്രമികളാണ് അഞ്ച് റൗണ്ട് വെടിയുതിര്‍ത്തത്.
സല്മാന് ഖാനെ കൊല്ലുമെന്ന് ജയിലില്‍ കഴിയുന്ന ഗുണ്ടാസംഘം ലോറന്‍സ് ബിഷ്നോയിയും വാണ്ടഡ് ഗുണ്ടാസംഘം ഗോള്‍ഡി ബ്രാറും നിരവധി തവണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംഭവം. ലോറന്‍സ് ബിഷ്ണോയിയും ഗോള്‍ഡി ബ്രാറും താരത്തെ ആക്രമിക്കാന്‍ തങ്ങളുടെ ഷൂട്ടര്‍മാരെ മുംബൈയിലേക്ക് അയച്ചതായി വൃത്തങ്ങള്‍ പറയുന്നു.
Key Words: Salman Khan, Shooting, Security
COMMENTS