Father of accused involved in Siddharth case found dead
കോഴിക്കോട്: പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.
കേസിലെ പതിനൊന്നാം പ്രതി ആദിത്യന്റെ അച്ഛനും അധ്യാപകനുമായ പി.കെ വിജയനെയാണ് (55) വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പെരുവണ്ണ ഗവ. എല്‍പി സ്കൂള്‍ അധ്യാപകനാണ്. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് വിജയനെയും പൊലീസ് ചോദ്യംചെയ്തിരുന്നു.
Keywords: Siddharth case, Accused, Father , Dead
COMMENTS