കൊച്ചി: പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കാന്‍ നീക്കം. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജ...
കൊച്ചി: പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കാന്‍ നീക്കം.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷാണ് ഇക്കാര്യം അറിയിച്ചത്. മുന്‍പ് ആരോഗ്യപരമായ കാരണങ്ങളാല്‍ പോളിംഗ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാകുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിച്ചിരുന്നു. അപേക്ഷകള്‍ പരിഗണിച്ച് അര്‍ഹരായവരെ ഒഴിവാക്കി. ഇതിനു ശേഷം പോളിംഗ് ഡ്യൂട്ടി നിശ്ചയിച്ച് നല്കിയിട്ടുള്ളവരെ ഒരു കാരണവശാലും ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കില്ലെന്നും ഡ്യൂട്ടിക്ക് ഹാജരാകാത്തവരെ അറസ്റ്റ് ചെയ്ത് ജോലിക്ക് നിയോഗിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
Key Words: Kerala Election, Polling Officer, Arrest
COMMENTS