കോട്ടയം: കോട്ടയത്ത് ചേര്‍ന്ന യു.ഡി.എഫ് ജില്ലാ നേതൃത്വമാണ് താല്‍ക്കാലിക ചെയര്‍മാനായി ഇ ജെ ആഗസ്തിയെ തെരഞ്ഞെടുത്തത്. കേരള കോണ്‍ഗ്രസ് ചെയര്‍മാ...
കോട്ടയം: കോട്ടയത്ത് ചേര്‍ന്ന യു.ഡി.എഫ് ജില്ലാ നേതൃത്വമാണ് താല്‍ക്കാലിക ചെയര്‍മാനായി ഇ ജെ ആഗസ്തിയെ തെരഞ്ഞെടുത്തത്. കേരള കോണ്‍ഗ്രസ് ചെയര്മാന് പി.ജെ ജോസഫാണ് ഇ.ജെ ആഗസ്തിയുടെ പേര് നിര്‍ദ്ദേശിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ളവര്‍ യു.ഡി.എഫ് യോഗത്തില്‍ പങ്കെടുത്തു.
പ്രശ്നങ്ങളൊക്കെ കേരള കോണ്‍ഗ്രസ് തന്നെ പരിഹരിക്കട്ടെ എന്നും, സജി മടങ്ങി വന്നാല്‍ ബാക്കി ആലോചിക്കാമെന്നും യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം എല്‍ എ പറഞ്ഞു. മാത്രമല്ല, സജി മഞ്ഞക്കടമ്പലിന്റെ രാജി തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും, സജിയുമായി ആശയവിനിമയം നടക്കുന്നുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. രാജി ഒഴിവാക്കണോ എന്ന് തീരുമാനിക്കേണ്ടത് സജി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
Key words: EJ Augusti, Saji Manjakadampil
COMMENTS