ED about CMRL- Exalogic masappadi case
കൊച്ചി: മാസപ്പടി കേസില്‍ സി.എം.ആര്.എല്‍ ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യംചെയ്യുന്നത് മൂന്നാം ദിവസത്തിലേക്ക് കടന്നു. രണ്ടു ദിവസം ചോദ്യംചെയ്തിട്ടും എക്സാലോജിക്കുമായുള്ള ഇടപാടിന്റെ പൂര്‍ണ്ണവിവരം സി.എം.ആര്.എല്‍ ഇ.ഡിക്ക് കൈമാറിയിട്ടില്ല. ഇടപാടിന്റെ രേഖയും കരാര്‍ രേഖയുമാണ് ഇ.ഡി ആവശ്യപ്പെടുന്നത്.
എന്നാല്‍ ഇ.ഡി ആവശ്യപ്പെട്ട രേഖകള്‍ ഐ.ടി സെറ്റില്‍മെന്റ് നടപടിയുടെ ഭാഗമായതെന്നാണ് സി.എം.ആര്.എല്‍ വിശദീകരിക്കുന്നത്. അതേസമയം സി.എം.ആര്.എല്‍ എം.ഡി ശശിധരന് കര്‍ത്ത രണ്ടു ദിവസം ഇ.ഡിയുടെ നോട്ടീസ് ലഭിച്ചിട്ടും അനാരോഗ്യം ചൂണ്ടിക്കാട്ടി ഇതുവരെ ഹാജരായിട്ടില്ല.
അതേസമയം ചോദ്യംചെയ്യല്‍ ഒഴിവാക്കാന്‍ കര്‍ത്തയും മറ്റ് ഉദ്യോഗസ്ഥരും നല്കിയ ഹര്‍ജി കോടതി വെള്ളിയാഴ്ച പരിഗണിക്കും. സി.എം.ആര്.എല്‍ ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജര്‍ പി.സുരേഷ് കുമാറിനെ ഇ.ഡി ഇന്നു ചോദ്യം ചെയ്യും.
Keywords: E.D, CMRL, Exalogic, Court
COMMENTS