ന്യൂഡല്‍ഹി: കാവിവത്കരണം ഒരു പടികൂടി കടന്ന് ദൂരദര്‍ശനിലേക്കും. ദൂരദര്‍ശന്റെ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയില്‍ നിറം മാറ്റി. കാവി...
ന്യൂഡല്‍ഹി: കാവിവത്കരണം ഒരു പടികൂടി കടന്ന് ദൂരദര്‍ശനിലേക്കും. ദൂരദര്‍ശന്റെ ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയില്‍ നിറം മാറ്റി. കാവി നിറത്തിലുള്ള പുതിയ ലോഗോ ഇന്നലെ മുതലാണ് പ്രദര്‍ശിപ്പിച്ച് തുടങ്ങിയത്.
സര്‍ക്കാര്‍ ചാനലായ ദൂരദര്ശന് ഭരണപക്ഷത്തിന് അനുകൂലമായ വാര്‍ത്തകളും പരിപാടികളും സംപ്രേഷണം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നിലനില്‍ക്കെയാണ് ലോഗോയുടെ നിറത്തിലും മാറ്റം വരുന്നത്. ലോഗോക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു. വിവാദ സിനിമ 'ദ കേരള സ്റ്റോറി' സംപ്രേഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടും ദൂരദര്‍ശനെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പിന്നാലെയാണ് പുതിയ വിവാദം.
Key Words: DDNews, logo, Colour Change
COMMENTS