ന്യൂഡല്‍ഹി: മൂന്നാമതും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ. കേരളവും നരേന്ദ്ര മോദിക്കൊപ്പമെന്ന് എല്ലാ സര്വേകള...
ന്യൂഡല്‍ഹി: മൂന്നാമതും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ. കേരളവും നരേന്ദ്ര മോദിക്കൊപ്പമെന്ന് എല്ലാ സര്‍വേകളും പറയുന്നുവെന്നും ആലപ്പുഴയിലെത്തിയ അമിത് ഷാ വ്യക്തമാക്കി. ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിതെന്നും ഇന്ത്യയെ എല്ലാ മേഖലകളിലും ഒന്നാമതെത്തിക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പുമാണിതെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ കലാശക്കൊട്ടിന്റെ ഭാഗമായി ആലപ്പുഴയിലെത്തിയ അമിത് ഷാ വ്യക്തമാക്കി.
ലോകത്ത് കമ്യൂണിസം അസ്തമിച്ചുവെന്നും കോണ്‍ഗ്രസും ഇല്ലാതാകാന്‍ പോകുന്നുവെന്നും വരാന്‍ പോകുന്നത് ബി ജെ പിയുടെ നാളുകളാണെന്നും പറഞ്ഞ അദ്ദേഹം കേരളത്തിലെ ജനങ്ങളെ അക്രമത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് ആണിതെന്നും കൂട്ടിച്ചേര്‍ത്തു.
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് കമ്യൂണിസ്റ്റ് കൊള്ള. ഇ ഡി, വിഷയത്തില്‍ അന്വേഷണം നടത്തുകയാണ്. നിക്ഷേപകരുടെ മുഴുവന്‍ പണവും മോദി സര്‍ക്കാര്‍ തിരിച്ചുകൊടുക്കും. കുറ്റക്കാരെ ശിക്ഷിക്കും. കരിമണല്‍ ഖനനം ചെയ്ത് കയറ്റി അയച്ച് അഴിമതി നടത്തുകയാണ് സി പി എം. കോണ്‍ഗ്രസും സി പി എമ്മും ഒരുമിച്ച് നിന്നാണ് കൊള്ള നടത്തുന്നത്. മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റെയും പേരില്‍ വരെ അഴിമതി ആരോപണം ഉണ്ടായതായും അമിത് ഷാ.
Key Words: Amith Shah, BJP, NDA, Alappuzha
COMMENTS