തിരുവനന്തപുരം : തിരുവനന്തപുരം മാനവീയം വീഥിയില്‍ ഇടവേളക്ക് ശേഷം വീണ്ടും സംഘര്‍ഷം. ഇന്നലെ രാത്രി ചെമ്പഴന്തി ധനു കൃഷ്ണക്കാണ് വെട്ടേറ്റത്.കഴുത്ത...
തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയില്‍ ഇടവേളക്ക് ശേഷം വീണ്ടും സംഘര്‍ഷം. ഇന്നലെ രാത്രി ചെമ്പഴന്തി ധനു കൃഷ്ണക്കാണ് വെട്ടേറ്റത്.കഴുത്തിന് ഗുരുതരമായി പരുക്കേറ്റ ധനുകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ 1.30 ടെയാണ് സംഭവം.
ധനു കൃഷ്ണയെ വെട്ടിയ ഷെമീറും ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയും മ്യൂസിയം പൊലിസിന്റെ കസ്റ്റഡിയിലാണ്. എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്നും റീല്‍സ് എടുക്കുന്നതിനിടെ തര്‍ക്കമുണ്ടായതാണ് കാരണമെന്ന് പൊലീസ് പറയുന്നത്.
Key Words: Clash, Thiruvananthapuram, Manaviyam Veethi
COMMENTS