Church in Kochi to screen Manipur documentary
കൊച്ചി: കേരള സ്റ്റോറി പ്രദര്‍ശനം വിവാദമായതിനു പിന്നാലെ മണിപ്പൂര്‍ ഡോക്യുമെന്ററിയുമായി സിറോ മലബാര്‍ സഭ പള്ളി. എറണാകുളം വൈപ്പിന്‍ സാന്‍ജോപുരം പള്ളിയിലാണ് അവധിക്കാല വിശ്വാസ പരിശീലനത്തിനെത്തിയ കുട്ടികള്‍ക്കായി മണിപ്പൂര്‍ കലാപം പ്രമേയമായ `ദ ക്രൈ ഓഫ് ദ ഒപ്രസ്ഡ്' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്.
മണിപ്പൂര്‍ കലാപത്തെക്കുറിച്ച് കുട്ടികള്‍ അറിഞ്ഞിരിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് മറ്റു രൂപതകളില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിനു പിന്നാലെ മണിപ്പൂര്‍ വിഷയവുമായി മറ്റൊരു പള്ളി രംഗത്തെത്തിയത്. നേരത്തെ കലാപം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടില്ലെന്നതടക്കം ആരോപണവുമായി സഭ രംഗത്തെത്തിയിരുന്നു.
Keywords: Church, Manipur documentary, Screen
COMMENTS