CBI investigation in Siddharth's death
വയനാട്: സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്റിനറി കോളേജ് ഹോസ്റ്റലില്‍ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി സി.ബി.ഐ. ഡല്‍ഹിയില്‍ നിന്നുള്ള നാല് ഉദ്യോഗസ്ഥരും ഒരു മലയാളിയുമാണ് അന്വേഷണ സംഘത്തിലുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്.
സിദ്ധാര്‍ത്ഥന്റെ ബന്ധുക്കളോട് ഇന്നു തന്നെ മൊഴി രേഖപ്പെടുത്താനായി വയനാട്ടിലെത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അവരുടെ കൂടി മൊഴിയെടുത്തശേഷമാകും സംഘം അടുത്തഘട്ടത്തിലേക്ക് കടക്കുക. ഈ കേസുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനും വയനാട്ടിലെത്തിയിട്ടുണ്ട്.
Keywords: CBI, Siddharth's death, Investigation
COMMENTS