Case against Manjummel boys producers
കൊച്ചി: `മഞ്ഞുമ്മല്‍ ബോയ്സ്' ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു നല്‍കിയിലെന്ന അരൂര്‍ സ്വദേശി സിറാജിന്റെ പരാതിയിലാണ് നടപടി.
എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവു പ്രകാരമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന് ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്.
Keywords: Cinema, Manjummel boys, Case, Producers
COMMENTS