ന്യൂഡല്‍ഹി: ഒഡീഷയിലെ മഹാനദിയില്‍ ബോട്ട് മറിഞ്ഞ് അപകടം. ഏഴ് പേരെ കാണാതാവുകയും രണ്ട് പേര് മരിക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് ഒഡീഷ...
ന്യൂഡല്‍ഹി: ഒഡീഷയിലെ മഹാനദിയില്‍ ബോട്ട് മറിഞ്ഞ് അപകടം. ഏഴ് പേരെ കാണാതാവുകയും രണ്ട് പേര് മരിക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമാണ് ഒഡീഷയിലെ ജാര്‍സുഗുഡയില്‍ വന്‍ അപകടം നടന്നത്. സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം യാത്രക്കാരുമായി പോയ ബോട്ട് മഹാനദിയിലേക്ക് മറിയുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ 48 പേരെ രക്ഷപ്പെടുത്തി.
സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുകയാണ്. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി നവീന്‍ പട്നായിക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പ്രദേശത്തെ മത്സ്യത്തൊഴിലാളികളാണ് 40-ലധികം പേരെ രക്ഷിച്ചത്.
Key Words: Boat Accident, Odisha's Mahanadi
COMMENTS