തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരായ മോശം പരാമര്‍ശം പിന്‍വലിച്ച് മുഖ്യമന്ത്രി പിണറായി വിജയന് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല. മോദിയെ ...
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരായ മോശം പരാമര്‍ശം പിന്‍വലിച്ച് മുഖ്യമന്ത്രി പിണറായി വിജയന് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല. മോദിയെ സുഖിപ്പിക്കാന്‍ പിണറായി ഇത്രത്തോളം തരം താഴാന്‍ പാടില്ലായിരുന്നുവെന്നും മോശം പരാമര്‍ശത്തോടൊപ്പമുള്ള കൊഞ്ഞനം കുത്തല് ആരോചകമായിപ്പോയി. പിണറായിക്ക് ഇത് എന്ത് സംഭവിച്ചുവെന്നും ചെന്നിത്തല ചോദിച്ചു.
രാഹുല്‍ ഗാന്ധിക്കെതിരെ പിണറായി വിജയന് നടത്തിയ അധിക്ഷേപം മാപ്പ് ആര്‍ഹിക്കാത്ത കുറ്റമാണെന്നും ഇതിന് മറുപടി അര്‍ഹിക്കുന്നില്ലെന്നും വ്യക്തമാക്കിയ ചെന്നിത്തല രാഹുല്‍ ഗാന്ധിക്കെതിരെ പറഞ്ഞ് ബി ജെ പി യുടേയും മോദിയുടെയും കൈയ്യടി നേടാന്‍ ശ്രമിക്കുന്ന പിണറായി താന്‍ ഇരിക്കുന്ന പദവിയെ മറക്കരുതായിരുന്നുവെന്നും വ്യക്തമാക്കി.
Key Words: Pinarayi Vijayan, Rahul Gandhi, Ramesh Chennithala
COMMENTS