കോട്ടയം: കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ചിഹ്നമായി. കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഫ്രാന്‍സിസ് ജോര്‍ജിനാണ് ചിഹ...
കോട്ടയം: കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ചിഹ്നമായി. കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഫ്രാന്‍സിസ് ജോര്‍ജിനാണ് ചിഹ്നം ലഭിച്ചത്. ഓട്ടോറിക്ഷയാണ് ചിഹ്നം.
അതേസമയം, കോട്ടയത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന് രണ്ടില ചിഹ്നത്തിലും, എന്‍. ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി കുടം ചിഹ്നത്തിലും ആണ് മത്സരിക്കുന്നത്.
സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതിനു പിന്നാലെയാണ് ഫ്രാന്‍സിസ് ജോര്‍ജിന് കമ്മിഷന് ചിഹ്നം അനുവദിച്ചത്.
Key words: Autorickshaw, Francis George, UDF, Lok Sabha Election 2024
COMMENTS