Arvind Kejriwal moves supreme court against his arrest
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ സുപ്രീംകോടതിയെ സമീപിച്ചു. കെജരിവാളിന്റെ അറസ്റ്റും റിമാന്‍ഡും നിയമപരമാണെന്നുള്ള ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഹൈക്കോടതി ഉത്തരവ് തെറ്റായ അനുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍.
അറസ്റ്റ് നിയമവിരുദ്ധമാണെന്നും തനിക്കെതിരെ ഗൂഢാലോചന നടന്നെന്നുമുള്ള കെജരിവാളിന്റെ വാദങ്ങള്‍ ഹൈക്കോടതി തള്ളുകയായിരുന്നു.
മുഖ്യമന്ത്രിയും സാധാരണക്കാരും നിയമത്തിനു മുന്നില്‍ തുല്യരാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി.
ഈ ഉത്തരവിനെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയും കൈവിടുകയാണെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ കെജരിവാള്‍ ജയിലില്‍ തന്നെ തുടരാനാണ് സാധ്യത.
Keywords: Arvind Kejriwal, Supreme court, Arrest, Plea
COMMENTS