ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ജുഡിഷ്യൽ കസ്റ്റഡി ഏപ്രിൽ 15 വരെ നീട്ടി. അന്വേഷണ ഏജൻസിയായ എൻഫോഴ്സ്...
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ജുഡിഷ്യൽ കസ്റ്റഡി ഏപ്രിൽ 15 വരെ നീട്ടി.
അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ആവശ്യപ്രകാരമാണ് കസ്റ്റഡി നീട്ടിയത്.
കെജ്രിവാളിനെ ഇനിയും ചോദ്യം ചെയ്യേണ്ടി വരുമെന്നും എന്നാൽ ഇന്ന് കസ്റ്റഡി ആവശ്യമില്ലെന്നും ഇ ഡി നിലപാടെടുത്തതിനാൽ മുഖ്യമന്ത്രിയെ തിഹാർ ജയിലിലടയ്ക്കും.
കെജ്രിവാൾ ജയിലാകുന്നതോടെ, ഡൽഹിയിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്താനുള്ള കേന്ദ്ര നീക്കം ശക്തമാക്കുകയാണ്. കെജ്രിവാളിന് ജയിലിരുന്ന് ഭരിക്കാൻ സൗകര്യമൊരുക്കാനാവില്ലെന്ന് ഇ ഡി കോടതിയെ അറിയിച്ചിട്ടുമുണ്ട്.
COMMENTS