Actor Sujith Raj Kochukunju passed away
പത്തനംതിട്ട: അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന പത്തനംതിട്ടയിലെ എല്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അനില്‍ ആന്റണിക്കെതിരെ അഛന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. മകന് തോല്‍ക്കണമെന്ന് എ.കെ ആന്റണി പറയുന്നു.
ലോകസഭ തിരഞ്ഞെടുപ്പില്‍ അനില്‍ ആന്റണി പത്തനംതിട്ടയില്‍ വിജയിക്കാന്‍ പാടില്ലെന്നാണ് തന്റെ ആഗ്രഹമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എ.കെ ആന്റണി. തന്റെ മതം കോണ്‍ഗ്രസ് ആണെന്നും ആന്റണി പറഞ്ഞു. മകന് ബിജെപിയിലേക്ക് പോയതില്‍ കടുത്ത അതൃപ്തി മുമ്പും പരസ്യമാക്കിയിട്ടുണ്ട് എകെ ആന്റണി.
അതേസമയം, താന്‍ തന്നെ പത്തനംതിട്ടയില്‍ ജയിക്കുമെന്ന് അനില്‍ ആന്റണിയും പ്രതികരിച്ചു. ആന്റോ ആന്റണി വന്‍ തോല്‍വി ഏറ്റുവാങ്ങുമെന്ന് പറഞ്ഞ അനില്‍ കോണ്‍ഗ്രസില്‍ ഉള്ളത് കാലഹരണപ്പെട്ട നേതാക്കള്‍ എന്നും വ്യക്തമാക്കി. മാത്രമല്ല, അച്ഛനോട് സഹതാപം മാത്രമാണ് ഉള്ളതെന്നും അനില്‍ ആന്റണി പറഞ്ഞു.
Key words: Anil Antony, Pathanamthitta, AK Antony, Lok Sabha Election
COMMENTS