ആലപ്പുഴ: ആലപ്പുഴയില്‍ ഓട്ടോറിക്ഷയും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. നാല് പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. വള്ളിക്...
ആലപ്പുഴ: ആലപ്പുഴയില്‍ ഓട്ടോറിക്ഷയും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. നാല് പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. വള്ളിക്കുന്നം പടയണിവെട്ടം പുത്തന്‍ചന്ത ലീലാവിലാസത്തില്‍ ഇ.ലീലാമ്മ (58) ആണ് മരിച്ചത്.
മകന്റെ വിവാഹം ക്ഷണിക്കാന്‍ ഓട്ടോറിക്ഷയില്‍ കുടുംബവുമൊത്ത് പോകവെയാണ് അപകടമുണ്ടത്.
ഓട്ടോയില്‍ ലീലാമ്മയ്ക്ക് ഒപ്പമുണ്ടായിരുന്ന ജ്യേഷ്ഠത്തി ശ്രീദേവി, ശ്രീദേവിയുടെ മരുമകള്‍ സൗമ്യ, സൗമ്യയുടെ മകള്‍, ഓട്ടോ ഡ്രൈവര്‍ ജിതിന് രമണന് എന്നിവര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്.
Key Words: Accident, Death, Alappuzha
COMMENTS