ദുബൈ: ദുബൈയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശിക്ക് ദാരുണാന്ത്യം. തൊടുപുഴ കാഞ്ഞാര്‍ പരേതനായ പൈമ്പിള്ളില്‍ സലീമിന്റെ മകന് ഷാമോന് സലീം (29) ...
ദുബൈ: ദുബൈയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശിക്ക് ദാരുണാന്ത്യം. തൊടുപുഴ കാഞ്ഞാര്‍ പരേതനായ പൈമ്പിള്ളില്‍ സലീമിന്റെ മകന് ഷാമോന് സലീം (29) ആണ് മരിച്ചത്.
വാഹനങ്ങള്ക്കിടയില്പ്പെട്ടാണ് ദുബൈയില്‍ ബിസിനസ് നടത്തിവരികയായിരുന്ന യുവാവിന് ദാരുണാന്ത്യമുണ്ടായത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയില്‍പ്പെട്ട് സലീം തല്‍ക്ഷണം മരിച്ചു.
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.
Key Words: Pravasi News, Accodent
COMMENTS