ന്യൂഡല്‍ഹി: അമേഠിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോയെന്നതില്‍ തീരുമാനം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് തുടങ്ങുന്ന സ്ഥാനാര്‍ത്ഥി നിര്‍ണ്...
ന്യൂഡല്‍ഹി: അമേഠിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോയെന്നതില്‍ തീരുമാനം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് തുടങ്ങുന്ന സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമിതി തിരുമാനം എടുത്തേക്കുമെന്നാണ് വിവരം. റായ്ബറേലി മണ്ഡലത്തിലെ പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വ നിര്‍ദേശത്തിലും തീരുമാനം ഉടനുണ്ടായേക്കും.
മേയ് ആദ്യ വാരം രാഹുല്‍ അമേഠിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും വിധമാകും പ്രഖ്യാപനം. അമേഠിയില്‍ മെയ് 20നാണ് തെരഞ്ഞെടുപ്പ് നടക്കുക. അതേസമയം റായ്ബറേലിയില്‍ മത്സരിക്കാനായി വരുണ്‍ ഗാന്ധിയ്ക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കുകയാണ് ബിജെപി. റായ്ബറേലിയില്‍ മത്സരിക്കാനില്ലെന്ന നിലപാട് പിന്‍വലിക്കണമെന്ന് വരുണിനോട് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി നടപടി. വരുണ്‍ റായ്ബറേലിയില്‍ മത്സരിച്ചാല്‍ അനുകൂലമാകുമെന്നാണ് ബിജെപി വിലയിരുത്തല്‍.
Key Words: Rahul Gandhi, Priyanka Gandhi, Lok Sabha Election
COMMENTS