കണ്ണൂര്‍: സാമൂഹ്യമാധ്യമം വഴി മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് ഒരാള്‍ക്കെതിരെ കേസെടുത്തു. മ...
കണ്ണൂര്‍: സാമൂഹ്യമാധ്യമം വഴി മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് ഒരാള്‍ക്കെതിരെ കേസെടുത്തു. മുഖ്യമന്ത്രിയുടെ നാടായ കണ്ണൂരില്‍ നിന്നുള്ള കെ.പി സുബ്രമണ്യനെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത്ത് കുമാറിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് സൈബര്‍ പോലീസാണ് കേസെടുത്തത്.
സുബ്രമണ്യന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍നിന്നും മുഖ്യമന്ത്രിക്കും മകള്‍ വീണക്കുമെതിരേ അപകീര്‍ത്തികരമായ സന്ദേശം പ്രചരിപ്പിച്ച് സമൂഹത്തില്‍ കലാപമുണ്ടാക്കുന്നതിനും പാര്‍ട്ടി അണികളില്‍ പ്രകോപനം സൃഷ്ടിക്കുന്നതിനുമെതിരെയാണ് കേസെടുത്തത്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായ നിരീക്ഷണം നടത്തിവരുകയാണെന്ന് പോലീസ് പറഞ്ഞു.
Key words: Case, Police, Pinarayi Vijayan, Veena Vijayan
COMMENTS