തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഇന്നലെയോടെ അവസാനിച്ചു. സംസ്ഥാനത്തെ ഇരുപത് ലോക്...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഇന്നലെയോടെ അവസാനിച്ചു. സംസ്ഥാനത്തെ ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ആകെ 499 പത്രികകളാണ് ഇതുവരെ ലഭിച്ചതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.
മാര്‍ച്ച് 28 നാണ് സംസ്ഥാനത്ത് നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം തുടങ്ങിയത്. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസമായ ഇന്നലെ മാത്രം 252 നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചു. ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചത് തിരുവനന്തപുരം മണ്ഡലത്തിലാണ്. 22 സ്ഥാനാത്ഥികളാണ് ഇവിടെ മാത്രം പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. ഏറ്റവും കുറവ് പത്രികകള്‍ ലഭിച്ചത് ആലത്തൂര്‍ ലോകസഭാ മണ്ഡലത്തിലാണ്. 8 പത്രികകള്‍ മാത്രമാണ് ഇവിടെ ലഭിച്ചത്.
നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ഏപ്രില്‍ എട്ടിനാണ് നാമനിര്‍ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തിയ്യതി. ഇതോടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപമാകും.
Key words: Loksabha Election, Candidate, Kerala
COMMENTS