Veterinary university VC visit late student Siddharthan's parents
തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ പുതുതായി ചുമതലയേറ്റ വൈസ് ചാന്‍സലര്‍ ഡോ. കെ.എസ് അനില്‍ മരണപ്പെട്ട ജെ.എസ് സിദ്ധാര്‍ത്ഥന്റെ വീട്ടിലെത്തി. സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കളുമായി വി.സി കൂടിക്കാഴ്ച നടത്തി.
അന്വേഷണത്തില്‍ സര്‍വകലാശാലയുടെ ഭാഗത്തുനിന്നുള്ള സഹകരണം വി.സി മാതാപിതാക്കള്‍ക്ക് ഉറപ്പുനല്‍കി. കഴിഞ്ഞ ആഴ്ചയാണ് സര്‍വകലാശാലയില്‍ പുതിയ വി.സി നിയമിതനായത്. മുന്‍ വി.സി ഡോ.ശശീന്ദ്രനാഥ് വിഷയത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് സ്വയം രാജിവച്ചിരുന്നു.
അതേസമയം വിഷയത്തില്‍ ഗവര്‍ണര്‍ ഹൈക്കോടതി മുന്‍ ജസ്റ്റീസ് അധ്യക്ഷനായ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കമ്മീഷന് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് കൈമാറും.
Keywords: VC, Veterinary university, Siddharthan's parents
COMMENTS