ഇടുക്കി: ഇടുക്കി മാങ്കുളത്ത് വിനോദസഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു മൂന്ന് വയസുകാരി ഉള്‍പ്പടെ മൂന്നു പേര് മരിച്ചു. നിരവധി പേര്‍ക്ക് പര...
ഇടുക്കി: ഇടുക്കി മാങ്കുളത്ത് വിനോദസഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു മൂന്ന് വയസുകാരി ഉള്‍പ്പടെ മൂന്നു പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.
വാഹനം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. തമിഴ്നാട്ടിലെ സ്വകാര്യ പ്രഷര്‍കുക്കര്‍ കമ്പനിയില്‍ നിന്നും ഉല്ലാസയാത്രയ്ക്ക് എത്തിയവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കമ്പനിയിലെ ജീവനക്കാരും കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്.
മാങ്കുളത്തു നിന്നും ആനക്കുളത്തേക്ക് പോകുന്ന വഴിയില്‍ നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു. ഈ മേഖലയില്‍ അപകടം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
Key words: Idukki, Accident
COMMENTS