ആലപ്പുഴ: ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു. പുറക്കാട് കടല്‍ ഉള്‍വലിഞ്ഞത് ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക പ്രതിഭാസമാണെന്ന് റിപ്പോര്‍ട്ട്. അ...
ആലപ്പുഴ: ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു. പുറക്കാട് കടല്‍ ഉള്‍വലിഞ്ഞത് ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക പ്രതിഭാസമാണെന്ന് റിപ്പോര്‍ട്ട്. അമ്പലപ്പുഴ തഹസില്‍ദാര്‍, റവന്യൂ- ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി.
ഇന്നലെ രാവിലെയാണ് കടല്‍ ഉള്‍വലിഞ്ഞതായി തീരദേശവാസികള്‍ കണ്ടത്. നേരത്തെ സുനാമിക്ക് മുമ്പും ചാകരയ്ക്ക് മുമ്പുമായി രണ്ട് തവണയാണ് ഇത്തരത്തിലുള്ള പ്രതിഭാസം കണ്ടതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞിരുന്നു. കടല്‍ ഉള്‍വലിഞ്ഞതോടെ ആശങ്കയിലായിരുന്നു പ്രദേശത്തെ മല്‍സ്യത്തൊഴിലാളികള്‍.
Key words: Alappuzha, Sea, Chakara
COMMENTS