തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സീറ്റുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ഔദ്യോഗിക പ്രഖ്യാപനം ഉ...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സീറ്റുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. ഔദ്യോഗിക പ്രഖ്യാപനം ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയത്ത് വെച്ച് നടക്കും. ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകക്ഷിയായ ബി ഡി ജെ എസ് കോട്ടയം, ഇടുക്കി, മാവേലിക്കര, ചാലക്കുടി സീറ്റുകളിലാണ് മത്സരിക്കുന്നത്.
കോട്ടയത്ത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ചാലക്കുടിയില്‍ എസ്എന്‍ഡിപി വനിതാ വിഭാഗം നേതാവ് ഇ എസ് ഷീബയും മാവേലിക്കരയില്‍ ബൈജു കലാശാലയും സ്ഥാനാര്‍ഥികളാകും.
ഇടുക്കി സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ സംസ്ഥാന എക്സിക്യുട്ടിവ് യോഗം ചുമതലപ്പെടുത്തിയിരുന്നു. ഇടുക്കിയില്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി ആയിരിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
ഇടുക്കിയിലെ ക്രൈസ്തവ സഭയുമായുള്ള മികച്ച ബന്ധമുള്ള ഉടുമ്പന്‍ചോല മുന്‍ എം എല്‍ എയും കേരളാ കോണ്‍ഗ്രസ് മുന്‍ നേതാവുമായ മാത്യു സ്റ്റീഫന്റെ പേരും ഇടുക്കി സീറ്റില്‍ പരിഗണനയിലുണ്ട്.
COMMENTS