കൊല്ലം: ജോനകപ്പുറത്ത്ഹാര്ബര് റോഡില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാള്‍ക്ക് ദാരുണാന്ത്യം. ഒമ്പത് പേര്ക്കേറ്റിട്ടുണ്...
കൊല്ലം: ജോനകപ്പുറത്ത്ഹാര്ബര് റോഡില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാള്‍ക്ക് ദാരുണാന്ത്യം. ഒമ്പത് പേര്ക്കേറ്റിട്ടുണ്ട്. രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഭിന്നശേഷിക്കാരനായ തമിഴ്നാട് കൊടമംഗലം സ്വദേശി പരശുരാമന് (60) ആണ് മരിച്ചത്. പരശുരാമന്റെ തലയിലൂടെ ബൈക്ക് ഇടിച്ചുകയറിയതാണ് മരണത്തിലേക്ക് നയിച്ചത്.
ഇന്നലെ രാത്രി 11.15ഓടെ കൊല്ലം മൂതാക്കരയിലാണ് സംഭവം. സംഭവത്തില്‍ പള്ളിത്തോട്ടം സ്വദേശി സിബിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ മദ്യ ലഹരിയിലായിരുന്നെന്ന് പൊലിസ് പറഞ്ഞു. വഴിയരികില്‍ അടുത്തടുത്തായി കിടന്ന് ഉറങ്ങുകയായിരുന്നു അപകടത്തില്‍പ്പെട്ടവര്‍. പരിക്കേറ്റവരെല്ലാം തമിഴ്നാട്ടിലെ കൊടമംഗലം സ്വദേശികളാണിവര്‍.
കണ്ണിന് ഗുരുതരമായി പരിക്കേറ്റ സരസ്വതി, രാജി എന്നീ രണ്ട് സ്ത്രീകളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സരസ്വതിക്ക് തലക്കും തോളെല്ലിനും പരിക്കുമേറ്റിട്ടുണ്ട്. കീരസ്വാമി (60), അറുമുഖം (54), തങ്കരാജ് (80), കാവേരി (80), വീരസ്വാമി (60), ചന്ദ്രമണി (45), സുശീല (52), സുന്ദരി (58) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍. ഇവര്‍ കൊല്ലം ജില്ല ആശുപത്രിയില്‍ ചികിത്സതേടി.
ബൈക്ക് ഓടിച്ചിരുന്ന സിബിനും പരിക്കുണ്ട്. ഇയാള്‍ക്കൊപ്പം ബൈക്കില്‍ ഒരാള്‍കൂടി ഉണ്ടായിരുന്നു. രണ്ടുപേരും മദ്യലഹരിയിലായിരുന്നു.
COMMENTS