RLV Ramakrishnan filed case against dancer Sathyabhama
തൃശൂര്‍: നര്‍ത്തകി സത്യഭാമയ്ക്കെതിരെ പൊലീസില്‍ പരാതി നല്കി ആര്‍എല്‍വി രാമകൃഷ്ണന്. ചാലക്കുടി ഡി.വൈ.എസ്.പിക്കാണ് പരാതി നല്‍കിയത്.
സത്യഭാമ ഒരു യു ട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പരാതി. തന്നെ വ്യക്തിപരമായി അപമാനിച്ചെന്നു പരാതിയില്‍ പറയുന്നു.
കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാല്‍ പെറ്റ തള്ള പൊറുക്കില്ലെന്നുമായിരുന്നു സത്യഭാമയുടെ ആക്ഷേപം.
മോഹിനിയാകാന്‍ സൗന്ദര്യം വേണമെന്നും കറുത്ത കുട്ടികള്‍ മേക്കപ്പിട്ടാണ് മത്സരങ്ങളില്‍ സമ്മാനം വാങ്ങുന്നതെന്നും കറുത്ത നിറമുള്ളവരെ മോഹിനയാട്ടം പഠിപ്പിക്കുമെന്നും എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കരുതെന്ന് പറയുമെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അതേസമയം ഈ പരാമര്‍ശത്തിന്റെ പേരില്‍ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണ് സത്യഭാമ നേരിടുന്നത്. ചലച്ചിത്ര - രാഷ്ട്രീയ രംഗത്തടക്കമുള്ള നിരവധിയാളുകള്‍ അവര്‍ക്കെതിരെ പരസ്യമായി പ്രതികരിച്ചിരുന്നു.
Keywords: RLV Ramakrishnan, Police, Complaint, Sathyabhama
COMMENTS