തിരുവനന്തപുരം: ക്ലിഫ് ഹൗസിന്റെ അവസ്ഥയെക്കുറിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ഒരു ഗ്ലാസ് വെള്ളം...
തിരുവനന്തപുരം: ക്ലിഫ് ഹൗസിന്റെ അവസ്ഥയെക്കുറിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ഒരു ഗ്ലാസ് വെള്ളംപോലും തുറന്നുവയ്ക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും അങ്ങനെ ചെയ്താല്‍ അതില്‍ മരപ്പട്ടി മൂത്രമൊഴിക്കുമെന്നും അത്രയ്ക്ക് പരിതാപകരമാണ് ക്ലിഫ് ഹൗസിന്റെ അവസ്ഥയെന്നും പരഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.
എന്നാല്‍ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച രാഹുല്‍ ക്ലിഫ് ഹൗസിലെ ആ മരപ്പട്ടിയെപ്പിടിച്ച് ആഭ്യന്തര വകുപ്പ് ഏല്പിച്ചാല് അത് വിജയന് ചെയ്യുന്നതിനേക്കാള്‍ വിവേകത്തോടെ കാര്യങ്ങള്‍ ചെയ്യുമെന്ന് പരിഹസിച്ചു. കെ.എസ്.യുവിന്റെ സമരവേദിയില്‍ പ്രസംഗിക്കവെയായിരുന്നു രാഹുലിന്റെ പ്രതികരണം.
Key words: Rahul Mamkoottathil, Pinarayi Vijayan, Cliff House
COMMENTS