വയനാട്: ഏപ്രില്‍ മൂന്നിന് വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി അന്നുതന്നെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. ഏകദിന സന്ദര്‍ശനത്തിനായി വയനാട്ടിലെ...
വയനാട്: ഏപ്രില്‍ മൂന്നിന് വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി അന്നുതന്നെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. ഏകദിന സന്ദര്‍ശനത്തിനായി വയനാട്ടിലെത്തുന്ന രാഹുല്‍ഗാന്ധി റോഡ്ഷോയിലും പങ്കെടുത്ത് അന്ന് വൈകുന്നേരം തന്നെ മടങ്ങിപ്പോകുകയും ചെയ്യും.
2019ല്‍ 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുലിനെ വയനാട് മണ്ഡലം പാര്‍ലമെന്റിലേക്കയച്ചത്.
7,06,367 വോട്ടുകളാണ് അന്ന് രാഹുല്‍ നേടിയത്. എതിര്‍സ്ഥാനാര്‍ഥി എല്‍ഡിഎഫിന്റെ പി.പി.സുനീര്‍ 2,74,597 വോട്ടുകളും നേടി. എന്നില്‍ ഇക്കുറി എല്‍ഡിഎഫിനായി സിപിഐയുടെ ആനി രാജയും ബിജെപിക്കായി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുമാണ് മത്സരരംഗത്തുള്ളത്.
Key words: Rahul Gandhi, Nomination,Wayanad, Loksabha Election
COMMENTS