പത്തനംതിട്ട: പത്തനംതിട്ടയില്‍ ബിജെപി സീറ്റ് നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി പി.സി ജോര്‍ജ്. രംഗത്ത്. സീറ്റ് പ്രതീക്ഷിച്ച് ബിജെപിയില്‍ എത്ത...
പത്തനംതിട്ട: പത്തനംതിട്ടയില്‍ ബിജെപി സീറ്റ് നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി പി.സി ജോര്‍ജ്.
രംഗത്ത്. സീറ്റ് പ്രതീക്ഷിച്ച് ബിജെപിയില്‍ എത്തിയെങ്കിലും അനില്‍ ആന്റണിയാണ് പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ടത്.
അനില്‍ ആന്റണി പത്തനംതിട്ടയില്‍ അറിയപ്പെടാത്തയാളാണെന്നും കേരളവുമായി ബന്ധമില്ലാത്തയാളാണെന്നും പി.സി ജോര്‍ജ് നീരസപ്പെട്ടു. ഡല്‍ഹിയില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന അനില്‍ ആന്റണി എന്ന പയ്യനാണ് പത്തനംതിട്ടയില്‍ മത്സരിക്കുന്നതെന്നും ഇനി പരിചയപ്പെടുത്തി എടുക്കണമെന്നും പി.സി ജോര്‍ജ്ജ് പറയുന്നു. എ.കെ. ആന്റണിയുടെ മകനെന്ന ഒരു ഗുണമുണ്ടെന്നും പക്ഷേ, ആന്റണി കോണ്‍ഗ്രസാണെന്നതാണ് വെല്ലുവിളി എന്നതും പി.സി ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി.
താന്‍ പത്തനംതിട്ടയില്‍ മത്സരിക്കാതിരിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളിയും വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും ആഗ്രഹിച്ചുവെന്നും അവരുടെയൊക്കെ ആഗ്രഹം സാധിക്കട്ടെ. എനിക്ക് ഇതിന്റെ ആവശ്യമില്ലെന്നും ജോര്‍ജ്ജ് പരിഭവപ്പെട്ടു.
Key words: PC George, BJP, Loksabha Election
COMMENTS