തിരുവനന്തപുരം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറസ്റ്റിലായതിനു പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോള്‍ അറസ്റ്റിനെ ന്യായീകരിച...
തിരുവനന്തപുരം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറസ്റ്റിലായതിനു പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോള്‍ അറസ്റ്റിനെ ന്യായീകരിച്ച് ബിജെപി നേതാവ് പി.സി ജോര്‍ജ്ജ് രംഗത്ത്. ഏഴുപ്രാവശ്യം നോട്ടീസ് കൊടുത്തിട്ട് ഹാജരാകാതിരുന്നാല്‍ അറസ്റ്റ് ചെയ്യുകയല്ലാതെ ഉമ്മ കൊടുക്കണോ? മോഷ്ടിക്കുമ്പോളും പിടിച്ചുപറിക്കുമ്പോഴും ഓര്‍ക്കണമായിരുന്നുവെന്നാണ് പി.സി ജോര്‍ജ്ജ് പറഞ്ഞത്.
മാത്രമല്ല, കെജ്രിവാള് അറസ്റ്റിലായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് നെഞ്ചിടിപ്പുണ്ടായെന്നും ഇതേ ഗതിയാണ് അദ്ദേഹത്തിന് വരികയെന്നും പി.സി ജോര്‍ജ്ജ് വ്യക്തമാക്കി. 2029 ല്‍ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രി ഉണ്ടാകുമെന്നും 2026ല്‍ കേരളം ആര് ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കുമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
Key words: PC George, Arvind Kejriwal
COMMENTS