പാലക്കാട്: വേനല്‍ച്ചൂടില്‍ ചുട്ടുപൊള്ളി കേരളം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂട് ഇന്ന് പാലക്കാട് ...
പാലക്കാട്: വേനല്‍ച്ചൂടില്‍ ചുട്ടുപൊള്ളി കേരളം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂട് ഇന്ന് പാലക്കാട് രേഖപ്പെടുത്തി. 39.7ഡിഗ്രി സെല്‍ഷ്യസായിരുന്നു പാലക്കാടെ താപനില. സാധാരണയെക്കാള്‍ 3.1ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണിത്.
പുനലൂര്‍ (38.6ഡിഗ്രി സെല്‍ഷ്യസ്), കണ്ണൂര്‍ വിമാനത്താവളം (37.6), തൃശൂര്‍ (36.7), ആലപ്പുഴ (36.3). എന്നിങ്ങനെയാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ മറ്റിടങ്ങള്‍.
കോട്ടയത്ത് ഇന്ന് താപനില താരതമ്യേന കുറവാണ് രേഖപ്പെടുത്തിയത്. 35.6ഡിഗ്രി സെല്‍ഷ്യസ്. കോട്ടയം വടവാതൂരിലെ ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനില്‍ 37.8ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.
അതേസമയം, രാജ്യത്ത് ഇന്ന് ഉയര്‍ന്ന ചൂട് ആന്ധ്രാപ്രാദേശിലെ അനന്തപൂരില്‍ രേഖപ്പെടുത്തി. 40.1 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്.
COMMENTS