തിരുവനന്തപുരം: താന്‍ ബിജെപിയിലേക്ക് പോകുന്നു എന്നൊരു വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ടെന്നും അത് വ്യാജ വാര്‍ത്തയെന്നും പ്രതികരിച്ച് പദ്മജ വേണുഗോപ...
തിരുവനന്തപുരം: താന്‍ ബിജെപിയിലേക്ക് പോകുന്നു എന്നൊരു വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ടെന്നും അത് വ്യാജ വാര്‍ത്തയെന്നും പ്രതികരിച്ച് പദ്മജ വേണുഗോപാല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പദ്മജ വാര്‍ത്ത നിഷേധിച്ചത്.
ഞാന്‍ ബിജെപി യില്‍ പോകുന്നു എന്നൊരു വാര്‍ത്ത ഏതോ മാധ്യമത്തില്‍ വന്നു എന്ന് കേട്ടു. എവിടെ നിന്നാണ് ഇത് വന്നത് എന്ന് എനിക്കറിയില്ല. എന്നോട് ഒരു ചാനല്‍ ചോദിച്ചപ്പോള്‍ ഈ വാര്‍ത്ത ഞാന്‍ നിഷേധിച്ചതാണ്, ഇപ്പോഴും ഞാന്‍ അത് ശക്തമായി നിഷേധിക്കുന്നുവെന്നും പദ്മജ വ്യക്തമാക്കി. അവര്‍ എന്നോട് ചോദിച്ചു ഭാവിയില്‍ പോകുമോ എന്ന്, ഞാന്‍ പറഞ്ഞു ഇന്നത്തെ കാര്യമല്ലേ പറയാന്‍ പറ്റു നാളത്തെ കാര്യം എനിക്ക് എങ്ങിനെ പറയാന്‍ പറ്റും എന്ന് തമാശ ആയി പറഞ്ഞു. അത് ഇങ്ങിനെ വരും എന്ന് വിചാരിച്ചില്ല, എന്നും പദ്മജ വ്യക്തമാക്കി.
COMMENTS