No immunity for MPs and MLAs in bribe for vote cases - Supreme court
ന്യൂഡല്‍ഹി: കോഴ വാങ്ങി വോട്ട് ചെയ്യുന്ന എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും പാര്‍ലമെന്ററി പരിരക്ഷയില്ലെന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി. ഇപ്രകാരം കോഴ വാങ്ങുന്നത് ക്രിമിനല്‍ കുറ്റമെന്ന് ചൂണ്ടിക്കാട്ടിയ കോടതി കുറ്റക്കാര്‍ അഴിമതി നിരോധന നിയമപ്രകാരം വിചാരണ നേരിടണമെന്നും വിധിച്ചു.
രാഷ്ട്രപതി, രാജ്യസഭാ തെരഞ്ഞെടുപ്പുകളില്‍ പണം വാങ്ങി വോട്ടു ചെയ്യുന്നവര്‍ക്കെതിരെയും ഈ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും കോടതി വിധിച്ചു. സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. ഇതോടൊപ്പം വോട്ടിന് കോഴ വാങ്ങിയ കുറ്റത്തിന് ജനപ്രതിനിധികളെ വിചാരണയില്‍ നിന്ന് ഒഴിവാക്കിയ 1998 ലെ സുപ്രീംകോടതിയുടെ തന്നെ വിധി റദ്ദാക്കുകയും ചെയ്തു.
Keywords: Supreme court, MP, MLA, Bribe
COMMENTS