ന്യൂഡല്‍ഹി: മദ്യനയ കേസില്‍ തന്റെ അറസ്റ്റിനെ ചോദ്യം ചെയ്തുള്ള അരവിന്ദ് കേജ്രിവാളിന്റെ ഹര്‍ജിയില്‍ മറുപടി തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി...
ന്യൂഡല്‍ഹി: മദ്യനയ കേസില്‍ തന്റെ അറസ്റ്റിനെ ചോദ്യം ചെയ്തുള്ള അരവിന്ദ് കേജ്രിവാളിന്റെ ഹര്‍ജിയില്‍ മറുപടി തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി. മാത്രമല്ല, കേജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കാന്‍ ഹൈക്കോടതി തയ്യാറായില്ല. അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്തുള്ള ഹര്‍ജി ഏപ്രില്‍ മൂന്നിന് വീണ്ടും പരിഗണിക്കും.
തിരഞ്ഞെടുപ്പ് അടുത്തിരിക്കവെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലിരിക്കുമ്പോഴാണ് ഒരു മുഖ്യമന്ത്രി അറസ്റ്റിലാകുന്നതെന്നും ഇത് നിരവധി പ്രശ്നങ്ങളിലേക്ക് വഴിവെക്കുമെന്നും കെജ്രിവാളിന്റെ അഭിഭാഷകന് വാദിച്ചു. ഈ അറസ്റ്റ് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ബാധിക്കുന്നതായും മുതിര്‍ന്ന അഭിഭാഷകന് എ.എം. സിങ് വി ചൂണ്ടിക്കാട്ടി. കേജ്രിവാളിനെ അറസ്റ്റ് ചെയ്യാനിടയായ അടിയന്തര സാഹചര്യം എന്താണെന്ന് ഇ.ഡി. വ്യക്തമാക്കണമെന്നും അദ്ദേഹം വാദിച്ചു.
അതേസമയം, ഇടക്കാല ജാമ്യത്തിനുള്ള കേജ്രിവാളിന്റെ ഹര്‍ജിയില്‍ മറുപടി നല്കാന് ഇ.ഡി. കൂടുതല്‍ സമയം തേടി. ഇ.ഡിയുടെ മറുപടി ഫയല്‍ ചെയ്യാനുള്ള അഭ്യര്‍ത്ഥന മനപ്പൂര്‍വ്വമുള്ള വൈകിക്കല്‍ തന്ത്രമാണെന്ന് സിങ് വി ആരോപിച്ചു. കൂടാതെ ആം ആദ്മി അദ്ധ്യക്ഷന്റെ അറസ്റ്റ് തിരഞ്ഞെടുപ്പ് കാലത്ത് ആം ആദ്മി പാര്‍ട്ടിയെ (എഎപി) പ്രവര്‍ത്തനരഹിതമാക്കാന്‍ ആണെന്നും സിംഗ്വി ആരോപിച്ചു.
Key words: Bail, Kejriwal, Delhi High Court , E.D
COMMENTS