ന്യൂഡല്‍ഹി: കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. മോശം ഭരണം മൂലം സാമ്പത്തികമായി പിരിമുറുക്കമുള...
ന്യൂഡല്‍ഹി: കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്. മോശം ഭരണം മൂലം സാമ്പത്തികമായി പിരിമുറുക്കമുള്ള ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന് നിര്‍മ്മല സീതാരാമന് വിമര്‍ശിച്ചു. ഇത് കേരളത്തിലെ ജനങ്ങളുടെ തെറ്റല്ലെന്നും, കേരളത്തിലെ ദരിദ്ര സര്‍ക്കാരാണ് ഇതിന് കാരണമെന്നും അവര്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് നടന്ന എന്‍ഡിഎ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
കടമെടുപ്പിലും കേരളത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ധനമന്ത്രി ഉന്നയിച്ചു. കേരളത്തിന്റെ ധനകാര്യ മാനേജ്മെന്റ് പരാജയമാണെന്നും കടമെടുക്കാന്‍ പരിധിയുണ്ടെന്നും നിര്‍മ്മല സീതാരാമന് കുറ്റപ്പെടുത്തി. തുടര്‍ച്ചയായി കേരളത്തിന്റെ സാമ്പത്തിക മാനേജ്മെന്റ് പരാജയമാണ്, 2016 മുതല്‍ ഇതാണ് സ്ഥിതി, കടം എടുക്കാന്‍ പരിധിയുണ്ട്, പക്ഷെ അതും കടന്നാണ് കേരളത്തിന്റെ കടമെടുപ്പ്, ബജറ്റിന് പുറത്ത് വന്‍തോതില്‍ കേരളം കടമെടുക്കുന്നു, തിരിച്ചടക്കാന്‍ പൈസ ഇല്ല, ട്രഷറി പണം ഉപയോഗിച്ചാണ് തിരിച്ചടക്കുന്നതെന്നും നിര്‍മ്മല സീതാരാമന് പറഞ്ഞു.
Key words: Nirmala Seetharaman, Kerala
COMMENTS