New Delhi CM Arvind Kejriwal gets bail
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് മുന്‍കൂര്‍ ജാമ്യം. 15000 രൂപയുടെ ബോണ്ടിലാണ് ഡല്‍ഹി റോസ് അവന്യൂ കോടതി കെജരിവാളിന് ജാമ്യം അനുവദിച്ചത്. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി എട്ട് സമന്‍സുകള്‍ അയച്ചിരുന്നെങ്കിലും കേജരിവാള്‍ ഹാജരായിരുന്നില്ല.
രാഷ്ട്രീയനേട്ടത്തിനു വേണ്ടിയുള്ള നടപടിയാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഇതേതുടര്‍ന്ന് ഇ.ഡി കോടതിയെ സമീപിക്കുയായിരുന്നു. തുടര്‍ന്ന് ഇന്നു രാവിലെ പത്തു മണിയോടെ കോടതിയിലെത്തിയ കേജരിവാളിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.
Keywords: Court, Arvind Kejriwal, Bail, ED
COMMENTS