ന്യൂഡല്‍ഹി: ഭീകരസംഘടനയായ ലഷ്കര്‍-ഇ-തൊയ്ബയുടെ മുതിര്‍ന്ന കമാന്‍ഡറും 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ അസം ചീമ മരിച്ചതായി വ...
ന്യൂഡല്‍ഹി: ഭീകരസംഘടനയായ ലഷ്കര്‍-ഇ-തൊയ്ബയുടെ മുതിര്‍ന്ന കമാന്‍ഡറും 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ അസം ചീമ മരിച്ചതായി വിവരം.
പാക്കിസ്ഥാനിലെ ഫൈസലാബാദ് നഗരത്തില്‍ വെച്ച് ഇയാള്‍ക്ക് ഹൃദയാഘാതം സംഭവിച്ചുവെന്നും തുടര്‍ന്ന് മരിച്ചുവെന്നുമാണ് വിവരം. ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങള്‍ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ സംസ്കാരം ഫൈസലാബാദിലെ മല്‍ഖന്‍വാലയില്‍ നടന്നതായി വൃത്തങ്ങള്‍ അറിയിച്ചു.
2006ല്‍ മുംബൈയില്‍ 188 പേര് കൊല്ലപ്പെടുകയും 800ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ട്രെയിന്‍ ബോംബ് സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ ചീമയായിരുന്നു. 2008 നവംബര്‍ 26 ന് 10 പാകിസ്ഥാന് ഭീകരര്‍ കടല്‍മാര്‍ഗം ദക്ഷിണ മുംബൈ പ്രദേശങ്ങളില്‍ പ്രവേശിച്ച് താജ്മഹല്‍ പാലസ് ഹോട്ടല്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടത്തുകയായിരുന്നു. ആറ് അമേരിക്കക്കാരുള്‍പ്പെടെ 166 പേരുടെ മരണത്തിന് ഇടയാക്കിയ 2008ലെ ആക്രമണം നടത്തിയ ഭീകരര്‍ക്ക് പരിശീലനം നല്‍കിയെന്നാരോപിച്ച് യുഎസ് സര്‍ക്കാര്‍ ഇയാളെ തിരയുകയായിരുന്നു.
Key words: Mumbai Terror Attack, Master Mind Chama Died
COMMENTS