Kerala university arts festival clash: Case against KSU & SFI
തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ - കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ വേദിയായ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലാണ് ഇന്നലെ സംഘര്‍ഷമുണ്ടായത്.
കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിനാണ് എസ്.എഫ്.ഐ ജില്ലാ ഭാരവാഹികള്‍ അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്. കലോത്സവേദിയില് ഇടിച്ചു കയറി പ്രതിഷേധിച്ചതിനാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.
അതേസമയം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. എസ്.എഫ്.ഐയും കെ.എസ്.യുവും ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളികളായതോടെ മത്സരങ്ങള്‍ തടസപ്പെട്ടു. ഇതേതുടര്‍ന്ന് മത്സരാര്‍ത്ഥികളും പ്രതിഷേധവുമായി രംഗത്തെത്തി.
Keywords: Kerala university, arts festival, KSU & SFI, Case
COMMENTS